ബര്‍ലിന്‍: ജര്‍മ്മനിയിലെ പ്രധാന നഗരങ്ങളില്‍ വിദേശ പൗരന്മാരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവുണ്ടായതായി ഫെഡറല്‍ ഗവണ്മെന്റിന്റെ പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. 2025 അവസാനത്തെ കണക്കുകള്‍ പ്രകാരം ജര്‍മ്മനിയിലെ 37 വന്‍നഗരങ്ങളില്‍ അഞ്ചിലൊരാള്‍ക്കെങ്കിലും (20 ശതമാനത്തിലധികം) ജര്‍മ്മന്‍ പാസ്പോര്‍ട്ട് ഇല്ല. 2015~ല്‍ വെറും ഒന്‍പത് നഗരങ്ങളില്‍ മാത്രമായിരുന്നു ഈ സാഹചര്യം. ബുണ്ടസ്ടാഗില്‍ ഉന്നയിച്ച ചോദ്യത്തിന് ഫെഡറല്‍ സ്ററാറ്റിസ്ററിക്കല്‍ ഓഫീസിന്റെ (Destatis) കണക്കുകള്‍ ഉദ്ധരിച്ച് സര്‍ക്കാര്‍ നല്കിയ മറുപടിയിലാണ് ഈ വിവരങ്ങളുള്ളത്.
പ്രധാന വിവരങ്ങള്‍:
ഓഫന്‍ബാഹ് ഒന്നാമത്: 12 വന്‍നഗരങ്ങളില്‍ വിദേശികളുടെ അനുപാതം 25 ശതമാനത്തിന് മുകളിലാണ് (2015ല്‍ ഇത് മൂന്ന് നഗരങ്ങളില്‍ മാത്രമായിരുന്നു). ഹെസ്സന് സംസ്ഥാനത്തെ ഓഫന്‍ബാക്ക് ആം മെയിന്‍ ആണ് പട്ടികയില്‍ ഒന്നാമത്. ഇവിടുത്തെ ജനസംഖ്യയുടെ 40 ശതമാനവും വിദേശികളാണ് (2015ല്‍ ഇത് 33.6% ആയിരുന്നു).
മറ്റ് പ്രമുഖ നഗരങ്ങള്‍: ലുഡ്വിഗ്സ്ഹാഫെന് (31.6%), ഫോര്സ്ഹൈം (31.5%), ഹെയ്ല്‍ബ്രോണ്‍ (30.7%) എന്നീ നഗരങ്ങളാണ് തൊട്ടുപിന്നില്‍. ഏറ്റവും കുറവ് വിദേശികളുള്ള വന്‍നഗരം റോസ്റേറാക്ക് (8.8%) ആണ്.
സാര്‍ബ്രൂക്കനില്‍ വന്‍ കുതിപ്പ്: കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ വിദേശികളുടെ എണ്ണത്തില്‍ ഏറ്റവും വലിയ വര്‍ദ്ധനവുണ്ടായത് സാര്‍ലാന്‍ഡ് തലസ്ഥാനമായ സാര്ബ്രൂക്കനിലാണ്. 2015ല്‍ 14.7 ശതമാനമായിരുന്ന ഇവിടുത്തെ വിദേശി അനുപാതം 2025 അവസാനത്തോടെ 25.5 ശതമാനമായി ഉയര്‍ന്നു (10.8% വര്‍ദ്ധനവ്). അതേസമയം കൊളോണില്‍ ഒരു ശതമാനത്തിന്റെ നേരിയ വര്‍ദ്ധനവ് മാത്രമാണ് ഉണ്ടായത് (19.3%).
വന്‍നഗരങ്ങളില്‍ നിന്ന് ജര്‍മ്മന്‍ പൗരന്മാര് ഒഴിയുന്നു: വിദേശികളുടെ കുടിയേറ്റം ഏറ്റവും കൂടുതല്‍ നടന്ന പത്ത് നഗരങ്ങളില്‍ ഒന്‍പതിടത്തും (ബര്‍ലിന്‍, ഹാംബുര്‍ഗ്, മ്യൂണിക്ക്, ഫ്രാങ്ക്ഫര്‍ട്ട്, ബ്രെമെന്, കൊളോണ്‍, ന്യൂറംബര്‍ഗ്, എസ്സെന്‍, ഡ്യൂസല്‍ഡോര്‍ഫ്) കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ എത്തിയ ജര്‍മ്മന്‍ പൗരന്മാരേക്കാള് കൂടുതല്‍ പേര് നഗരം വിട്ടുപോയി. ഉദാഹരണത്തിന്, ബര്‍ലിനില്‍ 5.19 ലക്ഷം വിദേശികള്‍ പുതുതായി എത്തിയപ്പോള്‍ 1.59 ലക്ഷം ജര്‍മ്മന്‍ പൗരന്മാര് നഗരം വിട്ടുപോയി. ലൈപ്സിഗ് മാത്രമാണ് ഇതിനൊരു അപവാദം.
അതേസമയം, വിദേശികളുടെ എണ്ണം കൂടുന്നതുകൊണ്ട് മാത്രം കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുന്നില്ലെന്നും, എന്നാല്‍ അഭയാര്‍ത്ഥികളുടെ അനുപാതം കൂടുതലുള്ള ഇടങ്ങളില്‍ കേസുകള്‍ കൂടുതല്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും സര്‍ക്കാര്‍ മറുപടിയില്‍ വ്യക്തമാക്കി. സെന്‍സസ് 2022~ലെ പുതിയ മാനദണ്ഡങ്ങള്‍ പ്രകാരമുള്ള കണക്കുകളായതിനാല്‍ മുന്‍വര്‍ഷങ്ങളുമായി പൂര്‍ണ്ണമായ താരതമ്യം സാധ്യമല്ലെന്നും സര്‍ക്കാര്‍ അറിയിച്ചു.

Comments: